ജയറാം നായകനാകുന്ന പുതിയ കുടുംബ ചിത്രം സലിം കുമാർ സംവിധാനം ചെയ്യുന്നു

ജയറാം നെ നായകനാക്കി സലിം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം k.കുമാറാകണം എന്ന കുടുംബചിത്രം ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകുന്നതാണ്. കറുത്ത ജൂതന്‍ എന്ന സിനിമയ്ക്ക് ശേഷം നടന്‍ സലീം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ജനുവരി 12 നു റിലീസിങ്ങുന് ഒരുങ്ങുന്ന സിനിമ യുടെ അവസാന ഘട്ട ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് .

സലീം കുമാറിന്റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ സിനിമയാണ് ദൈവമേ കൈതൊഴാം k. കുമാറാകണം. സലീം കുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കറുത്ത ജൂതന്‍ ആഗസ്റ്റ് 18 നായിരുന്നു തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നത്.

സംവിധാനത്തിനൊപ്പം സലീം കുമാറും സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയറാം നായകനാവുമ്പോള്‍ അനുശ്രീയാണ് നായിക. ഒപ്പം നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്.