2017 യിൽ തിയറ്ററില്‍ 150 ദിവസത്തിൽ അതികം പിന്നിട്ട ചിത്രങ്ങൾ

മലയാളത്തിൽ ഏകദേശം 150ല്‍ അധികം ചിത്രങ്ങളാണ് പോയ വര്‍ഷം തിയറ്ററിലെത്തിയത്. എന്നാൽ അവയില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയത് വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ്, വിജയിച്ച ചിത്രങ്ങളിൽ പലതും സൂപ്പർ സ്റ്റർകളുടെ ചിത്രങ്ങളോ , അല്ലെങ്കിൽ പ്രമുഖ സംവിധായാകരുടെ ചിത്രങ്ങളോ അല്ല .

തിയറ്ററില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ പട്ടികയിലെ ഏക സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. 2017 യിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിൽ ഒന്നാണ് പറവ. സഹസംവിധായകനായി സിനിമ യിൽ എത്തി പിന്നീട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് പറവ . ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗമായിരുന്നു നായകന്‍.

റിലീസ് ആകുന്നതിനു മുൻമ്പുതന്നെ ഒരുപാട് വിവാദങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രം രാമലീല. ചിത്രം പരാജയപ്പെടും എന്ന് പലരും കരുതി എങ്കിലും, രാമലീല മികച്ച ബോക്‌സ് ഓഫീസ് വിജയം നേടുകയാണ് ഉണ്ടായത്.

അന്യ ഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ട സിനിമ ആണെങ്കിലും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷനായിരുന്നു. കേരളത്തിൽ 100 ദിവസം പൂർത്തിയാക്കിയ ഏക അന്യ ഭാഷ ചിത്രവും ബാഹുബലി ദ കണ്‍ക്ലൂഷനായിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. റിലീസിന് മുമ്പേ ഏറെ പ്രതീക്ഷയുയര്‍ത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

തിയറ്ററില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ പട്ടികയിലെ ഏക സൂപ്പര്‍ സ്റ്റാര്‍ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചിത്രം ആണ് ദ ഗ്രേറ്റ് ഫാദര്‍.