ബോളിവുഡ് നായിക ദീപിക പദുക്കോൺന്റെ കണ്ടിരിക്കേണ്ട 5 മികച്ച ചിത്രങ്ങൾ

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ, ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതി , ഒരുപാട് വിവാദങ്ങളിലൂടെ കടന്നു പോയികൊണ്ടിരിക്കുകായണ്‌. ബോളിവുഡിൽ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ദീപികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ദീപികയുടെ ഏറ്റവും മികച്ച 5 ചിത്രങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.

ഓം ശാന്തി ഓം

ദീപിക പദുകോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ആണ്. ദീപിക പദുകോൺ നും ബോളിവുഡിലെ രാജാവായ ഷാരൂഖ് ഖാനും നായികാ നായകന്മാരായി അഭിനയിച്ച ഓം ശാന്തി ഓം ബോളിവുഡിലെ ഒരു വൻ വിജയമായി മാറി , അതോടുകൂടി ഷാരൂഖ് ഖാനും ദീപിക യും ബോളിവുഡിലെ മികച്ച താര ജോഡികളായി. ആദ്യ സിനിമ യിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ദീപികയ്ക്ക് പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടതായി വന്നട്ടില്ല.

യെഹ് ജാവാനി ഹേ ദിവാവിനി

അയൺ മുഖർജി സംവിധാനം ചെയ്ത യെഹ് ജാവാനി ഹേ ദിവാവിനി എന്ന ചിത്രം പ്രണയത്തിനും അതോടൊപ്പം തന്നെ സുഹൃത് ബന്ധത്തിനും പ്രാധാന്യം നൽകുന്ന ചിത്രം ആണ്. യെഹ് ജാവാനി ഹേ ദിവാവിനി ലെ നായികാ നായകൻ മാരായ ദീപികയും രൺബീർ കപൂറും യഥാർത്ഥ ജീവിതത്തിലും പ്രണയിതാക്കൾ ആയിരുന്നു, എന്നാൽ പിന്നീട് ഈ ബന്ധം ഇരുവരും ഉപേക്ഷിക്കുകയായിരുന്നു. രൺബീറും ദീപികയും തകർത്തു അഭിനയിച്ച യെഹ് ജാവാനി ഹേ ദിവാവിനി മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .

ഗോലിയിയോൺ കി റാസലീല രാംലീല

ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് രാംലീല യിലെ ലീല സനേര, സഞ്ചയ് ലീല ബൻസാലി സംവിധാനം ചെയ്താ രാംലീല 2013 ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ചിത്തത്തിനു ആദ്ത്യം നൽകിയ പേര് റാം-ലീല എന്നായിരുന്നു, എന്നാൽ ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ചിത്രത്തിന്റെ പേര് മാറ്റേണ്ടതായി വന്നു, പിന്നീട് അത് ഗോലിയിയോൺ കി റാസലീല രാംലീല മാറ്റുകയായിരുന്നു .

ചെന്നൈ എക്സ്പ്രസ്

മലയാളികൾ അടക്കം ഇന്ത്യയൊട്ടാകെ ഉള്ള പ്രേക്ഷകൾ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു ചെന്നൈ എക്സ്പ്രസ് , ദീപികയും ഷാരൂഖ് ഖാനും താര ജോഡികളായ രണ്ടാമത്തെ ചിത്രമാണ് ചെന്നൈ എക്സ്പ്രസ്. ബോക്സ് ഓഫീസിൽ അന്ന് വരെ യുള്ളതിൽ വെച്ച് ഏറ്റവും മികച്ച കളക്ഷൻ ആണ് ചെന്നൈ എക്സ്പ്രസ് നേടിയത്.

ബാജിറാവു മസ്താനി

ദീപികയെ നായികയാക്കി സഞ്ചയ് ലീല ബൻസാലി സംവിധാനം രണ്ടാമത്തെ ചിത്രം ആണ് ബാജിറാവു മസ്താനി. ദീപികയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ ആണ് ബാജിറാവു മസ്താനി യിലെ മസ്താനി എന്ന കഥ ാത്രം. രൺവീർ സിംഗ് ആണ് ചിത്രത്തിൽ ദീപികയുടെ നായകനായി എത്തുന്നത്. മറാത്താ ഭരണാധികാരിയും പോരാളിയുമായ ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും ദുരന്ത പ്രണയ കഥ പറയുന്ന ബാജിറാവു മസ്താനി തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ്.